Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : BJP MLAs

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം വേണമെന്നു ബി​ജെ​പി എം​എ​ൽ​എ​മാ​ർ

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല പ്ര​ക്ഷോ​ഭ​ത്തെ അ​ടി​ച്ച​മ​ർ​ത്താ​ൻ ല​ക്ഷ്യ​മി​ട്ടു വി​ശ്വാ​സി​ക​ൾ​ക്ക് നേ​രേ ചു​മ​ത്തി​യ മു​ഴു​വ​ൻ കേ​സു​ക​ളും സം​സ്ഥാ​ന സ​ർ​ക്കാ​ർ പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​ക്കേ​സി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നും ആവ​ശ്യ​പ്പെ​ട്ട് ബി​ജെ​പി എം​എ​ൽ​എ​മാ​ർ മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്തു​ന​ൽ​കി.

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​ക്കേ​സി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട പ്ര​തി​പ​ക്ഷ നേ​താ​വാ​യി​രു​ന്ന വി.​ഡി. സ​തീ​ശ​ൻ മു​ഖ്യ​മ​ന്ത്രി​യാ​യ ശേ​ഷം ര​ണ്ടു മ​ന്ത്രി​സ​ഭാ യോ​ഗ​ങ്ങ​ൾ ക​ഴി​ഞ്ഞെ​ങ്കി​ലും സി​ബി​ഐ അ​ന്വ​ഷ​ണം സം​ബ​ന്ധി​ച്ച പ്ര​ഖ്യാ​പ​നം അ​ന​ന്ത​മാ​യി നീ​ളു​ക​യാ​ണെ​ന്ന് വി. ​മു​ര​ളീ​ധ​ര​ൻ എം​എ​ൽ​എ കു​റ്റ​പ്പെ​ടു​ത്തി.

ആ​ചാ​ര​സം​ര​ക്ഷ​ണ സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യ​വ​ർ​ക്കെ​തി​രാ​യ കേ​സു​ക​ൾ ഉ​ട​ൻ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും മു​ഖ്യ​മ​ന്ത്രി​യോ​ട് ഉ​ന്ന​യി​ച്ച​താ​യി ബി​ജെ​പി എം​എ​ൽ​എ​മാ​രാ​യ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ, വി. ​മു​ര​ളീ​ധ​ര​ൻ, ബി.​ബി. ഗോ​പ​കു​മാ​ർ എ​ന്നി​വ​ർ മു​ഖ്യ​മ​ന്ത്രി​ക്ക് ന​ൽ​കി​യ ക​ത്തി​ൽ പ​റ​യു​ന്നു.

Latest News

Corehub Up